അതെ, ഒരു പശുവിനെ രക്ഷിക്കാന്‍ ഇത്രയും റിസ്കെടുത്ത മറ്റൊരാളുണ്ടാകില്ല. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഒരു ട്രക്ക് ഡ്രൈവര്‍ പശുവിനെ രക്ഷിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ താരം. 

ജുനഗഡ്: അതെ, ഒരു പശുവിനെ രക്ഷിക്കാന്‍ ഇത്രയും റിസ്കെടുത്ത മറ്റൊരാളുണ്ടാകില്ല. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഒരു ട്രക്ക് ഡ്രൈവര്‍ പശുവിനെ രക്ഷിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ താരം. 

റോഡിന് നടുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശു പെട്ടെന്ന് തിരിഞ്ഞോടിയതോടെ വലിയ ടാങ്കര്‍ ട്രക്ക് ബ്രേക്കിട്ട് നിര്‍ത്തുന്നതാണ് ദൃശ്യങ്ങളില്‍. ഒരു ബോളീവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ട്രക്കിന്‍റെ ടാങ്കുള്ള ഭാഗം 180 ഡിഗ്രിയോളം തിരഞ്ഞ് എതിര്‍ ദിശയില്‍ എത്തി നില്‍ക്കുന്നത് കാണാം. തുടര്‍ന്ന് ഒന്ന് ശ്വാസമെടുത്ത ശേഷം ഡ്രൈവര്‍, വണ്ടി തിരിച്ചാണ് യാത്ര തുടരുന്നത്. പ്രദേശത്തെ സിസിടിവിയില്‍ കുടുങ്ങിയ ദൃശ്യങ്ങളാണിത്. 

പശു സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം. ഡ്രൈവറെ കുറിച്ചോ മറ്റോ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ആരാണെന്നറിയാത്ത ആ ഡ്രൈവര്‍.

Scroll to load tweet…