മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്നതിനും രണ്ടാഴ്ചക്ക് മുന്‍പ് തന്നെ കേരളാപൊലിസിന്റെ വ്യര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനത്തിന് ബുക്കിംഗ് തുടങ്ങിയിരുന്നു. തീര്‍ത്ഥാടനകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ രണ്ട് ലക്ഷം പേരാണ് വ്യര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗപ്പെടുത്തിയത്. ഇതില്‍ അധികവും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍. വ്യര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയത് തിങ്കളാഴ്ചയാണ്, 22346 പേരാണ് ഈ ദിവസം ബുക്ക് ചെയ്യതത്. 15000 മുതല്‍ 20000 വരെ തീര്‍ത്ഥാടകര്‍ മിക്ക ദിവസവും ഈ സംവിധാനം ഉപയോഗപ്പെടുത്തി. ഓണ്‍ലൈന്‍ സംവിധാനം വഴി ബുക്ക് ചെയ്യാന്‍ കഴിയുന്നതിനാല്‍ ദിനം പ്രതി തിരക്ക് വര്‍ദ്ധിക്കുകയുമാണ്. വ്യര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ പരിശോധന പമ്പയിലാണ് വ്യാജന്മാരെ കണ്ടെത്തുന്നതിന് വേണ്ടി കൂപ്പണില്‍ ചില രഹസ്യകോഡുകളും ഉപയോഗിക്കുന്നുണ്ട്.

ഡിസംബര്‍ മാസത്തിലെ ചില ദിവസങ്ങളിലും ബുക്കിങ്ങ് പൂര്‍ണമാണ്.മണ്ഡലകാലം കഴിഞ്ഞ് മകരവിളക്കിനായി നട തുറക്കുന്ന ഡിസംബര്‍ മുപ്പത് മുതല്‍ ജനുവരി ഒന്‍പത് വരെ ബുക്കിങ്ങ് പൂര്‍ണമാണ്. അതേസയം സമയം ജനുവരി 10 മുതല്‍ മകരവിളക്ക് ദിവസം വരെ തിരക്ക് കണക്കിലെടുത്ത് വര്‍ച്വല്‍ ക്യൂവഴിയുള്ള ബുക്കിങ്ങ് ഒഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ച്വല്‍ ക്യൂവഴിയുള്ള ദര്‍ശനതതിന് ബുക്ക് ചെയ്യതവരുടെ എണ്ണം കൂടുതലാണ്. വിദേശത്ത് നിന്ന് ബുക്ക് ചെയ്യതവരുടെ എണ്ണലും വര്‍ദ്ധന ഉണ്ടായിടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും കുടുതല്‍ പേര്‍ ബുക്ക് ചെയ്യതിരിക്കുന്നത് തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകരാണ്‌.