വിസ തട്ടിപ്പ് പ്രതി സിന്ധ്യ ഹൈഡന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഇസ്രോയേലില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് വീസ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യകണ്ണി അറസ്റ്റില്‍.മയ്യനാട് സ്വദേശി സിന്ധ്യ ഹൈഡൻ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്.

2015 ലാണ് സിന്ധ്യ കൊല്ലത്തേയും തിരുവനന്തപുരത്തേയും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയത്. ഇസ്രോയേലില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇത്. 40 ലക്ഷം തട്ടിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇരുപത്തിരണ്ട് പേരാണ് സിന്ധ്യക്കെതിരെ പരാതിയുമായി കൊട്ടിയം പൊലീസിനെ സമീപിച്ചിരുന്നത്.പണം വാങ്ങിയ ശേഷം ഇസ്രായലിലേക്ക് മുങ്ങുകയാണ് ഇവരുടെ രീതി.

സിന്ധ്യയുടെ അച്ഛൻ കേസിലെ രണ്ടാം പ്രതിയായിരുന്നു.ജാമ്യത്തില്‍ കഴിയവേ കഴിഞ്ഞ വര്ഷം ഇയാള്‍ മരിച്ചിരുന്നു.ഇന്നലെ പുലര്‍ച്ചെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ അധികൃതര്‍ തടഞ്ഞു വച്ചു.തുടര്‍ന്ന് കൊട്ടിയം പോലീസ് എത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.