വിഷ്ണു നന്ദകുമാറിനെ കോട്ടക് മഹീന്ദ്ര ബാങ്കിൽ നിന്ന് പുറത്താക്കിയതായി ബാങ്ക് അധികൃതർ 

കൊച്ചി: ജമ്മു കശ്മീരിലെ കത്വ വില്ലേജില്‍ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നവമാധ്യമങ്ങളിൽ പ്രതികരിച്ചയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരായിരുന്ന വിഷ്ണു നന്ദകുമാറാണ് കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. പെൺകുട്ടി കൊല്ലപ്പെടേണ്ടവളാണെന്നും അല്ലെങ്കിൽ ഇന്ത്യക്കെതിരെ ബോംബുമായി വന്നേനെ എന്നുമായിരുന്നു പോസ്റ്റ്. 

സംഭവത്തില്‍ വിഷ്ണു നന്ദകുമാറിനെ ബാങ്കിൽ നിന്ന് പുറത്താക്കിയതായി ബാങ്ക് അധികൃതർ അറിയിച്ചു. വിഷ്ണുവിന്റെ കമന്റിനെ അപലപിക്കുന്നതായും അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കമന്‍റ് ഇട്ട അന്നുതന്നെ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. കൊടാക് മഹീന്ദ്ര ബാങ്കിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റിട്ടും പേജ് അണ്‍ലൈക്ക് ചെയ്തും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇയാളെ പുറത്താക്കിയത്. 

സോഷ്യൽ മീഡിയയിൽ ബാങ്കിനു നേരേയും ഇന്ന് സൈബർ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണ് ബാങ്ക് അധികൃതരുടെ പ്രതികരണം. ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെണ്‍കുട്ടിയെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേത്ര​ത്തി​ന​ക​ത്ത് വ​ച്ച് ഒരാഴ്ചയോളം എ​ട്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.