ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടേയും വിഷു നാളെ . മലയാളികള്‍ വിഷു ആഘോഷിക്കുവാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. വിപണികളിലും വന്‍ തിരക്കാണ്.
വിഷുക്കണി കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കണിവെക്കാനുള്ള തിരക്കിലാണ് മലയാളികള്‍. വിപണിയില്‍ വിഷു തലേന്ന് വലിയ തിരക്ക്. പടക്ക വിപണിയും സജീവം. കണിവെള്ളരിക്കൊപ്പം കണിക്കൊന്നക്കും ഇത്തവണ വിപണിയെ ആശ്രയിക്കേണ്ടി വന്നു. സ്വര്‍ണ്ണവും വാല്‍ക്കണാടിയും ശ്രീകൃഷ്ണ വിഗ്രഹവും വെക്കുന്ന കണിയില്‍ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയും ഉണ്ടാകും. കാര്‍ഷികോത്സവമായതിനാല്‍ കാര്‍ഷിക വിഭവങ്ങളും കണിയില്‍ വെക്കും.
വിഷുദിനം പുലര്‍ച്ചെ കണികണ്ട് മുതിര്‍ന്നവരില്‍ നിന്ന് കൈനീട്ടവും വാങ്ങും. പിന്നെ പടക്കം പൊട്ടിക്കാലാണ്. വിഷു ദിനത്തില്‍ ചിലയിടങ്ങളില്‍ പ്രാതലിന് പകരം വിഷുകഞ്ഞിയും ഉണ്ടാകും. ഉച്ചയോടെ വിഭവസമൃദ്ധമായ സദ്യ. മലബാറിലെ ചിലിയിടങ്ങളില്‍ സദ്യക്കൊപ്പം മീനും ഇറച്ചിയും കൂടി ഉണ്ടാകും.രാത്രിയും പകലും തുല്യ ദൈര്‍ഘ്യമുള്ള ദിവസം കൂടി എന്ന പ്രത്യേകതയും വിഷുവിനുണ്ട്.
