പുചിന്‍ 73.9 ശതമാനം വോട്ടുകള്‍ നേടുമെന്ന് പ്രവചനം

മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുചിന്‍ വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുചിന്‍ 73.9 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍‍. നാലാം തവണയാണ് പുചിന്‍ റഷ്യന്‍ പ്രസിഡന്‍റാകുന്നത്. പുതിയ നിയമം അനുസരിച്ച് 2024വരെ പ്രസിഡന്‍റായി തുടരാം.

പുചിനുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പുചിന്‍ ഇക്കുറി മത്സരിച്ചത്.