സുപ്രീംകോടതി ജനങ്ങളെ വഞ്ചിച്ചു വിമര്‍ശനവുമായി സുധീരന്‍
തിരുവനന്തപുരം: മദ്യശാലകൾ വ്യാപകമായി തുറന്ന് കേരളത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമമെന്ന് വി.എം.സുധീരൻ. പാതയോരത്ത് മദ്യശാലകൾ തുറക്കുന്നതിന് ഇളവുകൾ അനുവദിച്ചതിലൂടെ സുപ്രീംകോടതി ജനങ്ങളെ വഞ്ചിച്ചെന്നും സുധീരൻ ആരോപിച്ചു. തിരുവനന്തപുരം മുട്ടത്തറ പരുത്തിക്കുഴിയിൽ പുതുതായി ആരംഭിച്ച ബിവറേജസ് ഔട്ട്ലെറ്റിനെതിരായ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഓ.രാജഗോപാൽ എംഎൽഎയും പങ്കെടുത്തു.
