കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പ്രവണത മുളയിലേ നുള്ളണമെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. കേസെടുത്ത നടപടി അപലപനീയമാണ്. ഇരകള്‍ക്കെതിരെ കേസെടുക്കുന്നത് അസാധാരണ സംഭവമാണെന്നും ഇത്തരം നടപപടികള്‍ കുറ്റം ചെയ്യുന്നവര്‍ക്ക് പൊലീസ് കൂട്ടാണെന്ന ധാരണ ഉണ്ടാക്കുമെന്നും സുധീരന്‍ കോഴിക്കോട് പറഞ്ഞു.
പ്രശസ്തിക്ക് പുറകേ പോയതാണ് വിജിലന്‍സ് ഡയറകട്ര്‍ ജേക്കബ് തോമസിനെ ഈ അവസ്ഥയിലേക്കെത്തിച്ചതെന്ന് വി എം സുധീരന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ചില പൊതുപെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറകേ പോകുകയായിരുന്നു ജേക്കബ്ബ് തോമസ്.
അദ്ദേഹത്തിന് എത്രത്തോളം നിഷ്പക്ഷമായി പ്രവര്‍ത്താക്കാനാകുമെന്ന് കാത്തിരുന്ന് കാണാമെനും വി എം സുധീരന്‍ കോഴിക്കോട് പറഞ്ഞു.
