കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ദില്ലിയിൽ കോൺഗ്രസ് ഇന്ത്യയുടെ ശബ്ദമാണെന്ന് രാഹുൽ ഗാന്ധി മോദിക്ക് ഭയമെന്ന് സോണിയ
ദില്ലി: മോദിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ രൂക്ഷവിമര്‍ശം ഉയര്‍ത്തി രാഹുൽ ഗാന്ധിയും സോണിയയും. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ശബ്ദമാണ് പാർട്ടിയെന്ന് രാഹുൽ ഗാന്ധി. വീണ്ടും അധികാരത്തിൽ എത്താനാവാത്തതിന്റെ അസ്വസ്ഥതയാണ് മോദി പ്രകടിപ്പിക്കുന്നതെന്ന് സോണിയാഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു.
അവിശ്വാസ പ്രമേയ ചർച്ചയിലെ രാഹുലിന്റെ പ്രകടനം മേൽക്കൈ ഉണ്ടാക്കിയെന്ന് യോഗത്തില്‍ വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗം ദില്ലിയിൽ തുടരുകയാണ്. പി.സി.സി അധ്യക്ഷ നിയമനക്കാര്യത്തിൽ വ്യക്തത വേണമെന്ന് കേരള നേതാക്കള്‍ ആവശ്യപ്പെടും
പുതിയ പ്രവര്‍ത്തക സമിതി രൂപീകരിച്ച ശേഷമുള്ള ആദ്യ യോഗം. നിയമസഭാ കക്ഷി നേതാക്കളും പി.സി.സി അധ്യക്ഷൻമാരും പോഷക സംഘടനാ നേതാക്കളും പങ്കെടുക്കുന്നു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം. ദളിതര്‍,ന്യൂനപക്ഷങ്ങള്‍ ,പിന്നാക്കക്കാര്‍ സാധരണക്കാര്‍ തുടങ്ങിവയരെ ബി.ജെ.പി ആക്രമിക്കുന്നു. കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാണ്. സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടതിന്‍റെ അസ്വസ്ഥതയാണ് മോദി കാട്ടുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ പ്രവര്‍ത്തക സമിതിയിലുണ്ടാകും.സഖ്യ സാധ്യതകളെക്കുറിച്ചും ആലോചിക്കും.അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ മോദിക്കെതിരെ രാഹുൽ എന്ന പ്രതീതി സൃഷ്ടിക്കാനായെന്ന് വിലയിരുത്ത കോണ്‍ഗ്രസ് അത് നിലനിര്‍ത്താനുള്ള അടവുകള്‍ ആലോചിക്കും
നിലവിലെ പി.സി.സി അധ്യക്ഷന് തുടരാമോ അതോ പുതിയ അധ്യക്ഷനെ നിയമിക്കുമോയെന്ന കാര്യത്തിൽ വ്യക്തത തേടുകയാണ് സംസ്ഥാനത്തെ നേതാക്കള്‍.ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിലേയ്ക്ക് കടക്കാൻ രണ്ടിലൊന്ന് തീരുമാനിക്കണമെന്നതാണ് വികാരം. നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ വിഷയം ചര്‍ച്ചയാകും. നിയമസഭാ കക്ഷി നേതാക്കളുമായും പി.സി.സി പ്രസിഡന്റുമാരുമായും നേതൃത്വം ചര്‍ച്ച നടത്തും
