ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും: കോടിയേരി

First Published 22, Mar 2018, 11:55 AM IST
vot for congress to defeat bjp says kodiyeri
Highlights
  • വോട്ടു ചെയ്യുക എന്നതിനപ്പുറം കോണ്‍ഗ്രസുമായി യാതൊരു വിധ തെരഞ്ഞെടുപ്പ് ധാരണയും ഉണ്ടാകില്ല

കാസര്‍ഗോഡ്: ബി.ജെ.പിയെ  അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

ബിജെപിയെ പുറത്താക്കാനുള്ള എല്ലാവസരവും വിനിയോഗിക്കുമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നാണ് കോടിയേരി പറഞ്ഞു. എന്നാല്‍ വോട്ടു ചെയ്യുക എന്നതിനപ്പുറം കോണ്‍ഗ്രസുമായി യാതൊരു വിധ തെരഞ്ഞെടുപ്പ് ധാരണയും ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി.
 

loader