വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുയർന്ന പരാതികളെക്കുറിച്ച് ചർ‍ച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സർവ്വകക്ഷിയോഗം വിളിക്കും. പ്രതിപക്ഷപാർട്ടി നേതാക്കൾക്കളെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷപാർട്ടിനേതാക്കൾ കമ്മിഷനുമായി ചർച്ച നടത്തിയത്. ഉടൻ ബാലറ്റ് പേപ്പറിലേക്ക് മാറിയില്ലെങ്കിൽ വോട്ട് ആർക്കാണ് രേഖപ്പെടുത്തിയതെന്നറിയുന്ന വിവിപാറ്റ് മെഷിനുകൾ 50ശതമാനം മണ്ഡലങ്ങളിലെങ്കിലും സ്ഥാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.