സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഈ മാസം 22ന് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് പ്രോഗ്രസീവ് മുസ്ലീം വുമണ്‍സ് ഫോറം അധ്യക്ഷ വി.പി സുഹ്‌റ. അഡ്വ . വെങ്കിട സുബ്രഹ്മണ്യം മുഖേനെയാണ് പുരോഗമന മുസ്ലീം സംഘടനയായ നിസ ഹർജി നൽകുന്നത്.
കോഴിക്കോട്: സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഈ മാസം 22ന് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് പ്രോഗ്രസീവ് മുസ്ലീം വുമണ്‍സ് ഫോറം അധ്യക്ഷ വി.പി സുഹ്‌റ. അഡ്വ . വെങ്കിട സുബ്രഹ്മണ്യം മുഖേനെയാണ് പുരോഗമന മുസ്ലീം സംഘടനയായ നിസ ഹർജി നൽകുന്നത്.
ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും അനുവദിക്കണമെന്ന് സുഹ്റ പറഞ്ഞു. കേരളത്തിലെ മുസ്ലീം പള്ളികളില്‍ കടുത്ത വിവേചനമാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. അതിനൊരു അറുതി വരണമെന്നും അവര്‍ പറഞ്ഞു.
