വരാപ്പുഴ സിഐ, എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് വിളിച്ച് വരുത്തി ചോദ്യം ചെയ്യും
വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്യും. പ്രതികളെ സിഐ കണ്ടിട്ട് പോലുമില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.
അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതികൾക്ക് കൈക്കൊളേണ്ട നടപടിക്രമങ്ങളിൽ സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മൂന്ന് ആർട്ടിഎഫ് പൊലീസ് ഉദ്യോഗസ്ഥരും വരാപ്പുഴ എസ്ഐയും റിമാന്‍റിലാണ്. ശ്രീജിത്തിന്‍റെ മരണത്തിൽ അന്വേഷണ സംഘത്തിന് വിദഗ്ധ ഉപദേശം നൽകാൻ രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് വൈകീട്ടോടെ റിപ്പോർട്ട് സമർപ്പിച്ചേക്കും.
