തിരുവനന്തപുരം: ജനങ്ങളുടെ ആശങ്കയുടെ പേരില്‍ കൈയേറ്റം സംരക്ഷിക്കരുത് വിഎസ്. നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും അദ്ദേഹം കത്ത് നല്‍കി.
കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. ഏത് ആശങ്കയുടെ പേരിലാണെങ്കിലും കൈയേറ്റങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കരുത്. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ മന്ത്രി എംഎം മണിയടക്കമുള്ള മൂന്നംഗ മന്ത്രിതല സമിതിയെ രൂപീകരിച്ചതിന് പിന്നാലെയാണ് വിഎസിന്റെ പ്രതികരണം.
വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരെ ഒഴിവാക്കി മാത്രമെ നീലക്കുറിഞ്ഞ് ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുകയുള്ളൂ എന്ന് മന്ത്രി എംഎം മണി വ്യക്തമാക്കിയിരുന്നു. അതേസമയം വന്യജീവി സംരക്ഷണ കേന്ദ്രമായ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പരിതി പുനര്‍നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമില്ലെന്ന വാദവുമായി ബിജെപി രംഗത്തെത്തി.
