തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സർക്കാർ ഇടപെടാത്തത് ശരിയല്ലെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ലോ അക്കാദമി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണം സിപിഎം സമരം ഏറ്റെടുക്കാത്തതിനെക്കുറിച്ച് നേതൃത്വത്തോട് ചോദിക്കണമെന്നും വി എസ് പറ‍ഞ്ഞു.

മന്ത്രിസഭാതീരുമാനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനാകണമെന്നും വി എസ് പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കലിനെക്കുറിച്ചുള്ള സുപ്രീംകോടതി പരാമർശം സ്വാഗതാർഹമെന്ന് പറഞ്ഞ വി എസ് റിസോർട്ട് മാഫിയകളിൽനിന്ന് കേരളത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.