തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മതതീവ്രവാദ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍. കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് വ്യാജ പ്രചരണം നടത്തി സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം നടത്തുകയാണ്. 

മേയര്‍ക്കെതിരെയും തലസ്ഥാനത്ത് പല ഭാഗങ്ങളിലും ആര്‍എസ്.എസും എസ്ഡിപിയും നടത്തിയ ആക്രമണങ്ങളും ഇതിന്റെ ഭാഗമാണെന്ന് വി.എസ്. പൂവച്ചലില്‍ പറഞ്ഞു. കാട്ടാക്കട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.