കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍  ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കീഴ്‌ക്കോടതി വിധിക്കെതിരായ ഹർജിയിൽ കുഞ്ഞാലിക്കുട്ടിയേയും വ്യവസായി റൗഫിനെയും കക്ഷി ചേർക്കണം എന്നാണ് വിഎസിന്‍റെ ആവശ്യം.

കേസിലെ നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 23നാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചത്. ഇതിനെയാണ് വി എസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്.