തിരുവനന്തപുരം: വിപ്ലഗാനം ബലികൂടരങ്ങളെ അറുപതാണ്ടിന്റെ നിറവിലെത്തിയതിന്റെ സന്തോഷം പാട്ടു പാടി പങ്കുവച്ച് വിഎസ് അച്യുതാനന്ദന്‍. തലസ്ഥാനത്ത് ഒരുക്കിയ ആഘോഷപരിപാടിയിലാണ് പ്രസംഗത്തിനിടെയാണ് സദസ്സിനെയാകഞെട്ടിച്ച് വിഎസ് പാടിയത്. സമരപോരാട്ടത്തിന്റെ സ്മരണകള്‍ ഉയര്‍ത്തുന്ന വരികള്‍ കേരളം ഏറ്റുപാടാന്‍ തുടങ്ങിയിട്ട് 60 വര്‍ഷം.
ചെങ്കൊടിക്കും മുദ്രാവാക്യങ്ങള്‍ക്കുമൊപ്പം സിരകളില്‍ ആവേശം നിറച്ച ആ വരികളെ ഓര്‍ത്തെടുക്കുമ്പോള്‍ രണ്ടു വരി മൂളാതിരിക്കാനായില്ല പഴയ സമരനായകന്. തിരുവനന്തപും മാനവീയം വീഥിയിലാണ് വിപ്ലഗാനത്തിന്റെ അറുപതാം വാര്ഷികാഘോഷം നടന്നത്. ദേവരാജന്‍ സ്മാരക ട്രസ്റ്റും ഭാരത് ഭവനും ചേരന്ന് സംഘടിപ്പിച്ച സംഗീതസന്ധ്യയില്‍ 60 ഗായകര്‍ അണിനിരന്നു.
