തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസ്സെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. കുട്ടികള്‍ ഉന്നയിക്കുന്ന ഡിമാന്റുകള്‍ ന്യായമാണ്. ആവശ്യങ്ങള്‍ സര്‍ക്കാര് ഗൗരവമായി കാണണം. കേരള സര്‍ക്കാരിനും ഈ അഭിപ്രായമാണെന്ന് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ലോ അക്കാദമിയുടെ മറവില്‍ ഏക്കര്‍ കണക്കിന് ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യടി വച്ചിരിക്കുകയാണ്. അക്കാദമിക്ക് നല്‍കിയ പാട്ടം റദ്ദാക്കി ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പതിമൂന്ന് ഏക്കറിലധികം പാട്ടഭൂമിയിലാണ് ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇതില്‍ രണ്ടോ മൂന്നോ ഏക്കര്‍ ഭൂമി മാത്രമേ ലോ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ളു. ബാക്കി ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. പ്രിന്‍സിപ്പാളിനെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ചിലത് ക്രിമിനല്‍ സ്വഭാവമുള്ളതാണ്. ജാതിവിവേചനം, കുട്ടികളെക്കൊണ്ട് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യിക്കല്‍ തുടങ്ങിയ തെറ്റുകള്‍ അവിടെ നടക്കുന്നുണ്ട് എന്നാണ് ആക്ഷേപം.
ഈ രണ്ട് കാര്യങ്ങളിലും സര്‍ക്കാരിന് ഇടപെടാന്‍ കഴിയും. ഒന്നാമതായി, പാട്ടം റദ്ദാക്കി, അധികമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുകയാണ് വേണ്ടത്. ഇക്കാര്യം ഞാന്‍ കഴിഞ്ഞ നിയമസഭയുടെ കാലത്തുതന്നെ സബ്മിഷനായി ഉന്നയിച്ചിട്ടുള്ളതാണ്. രണ്ടാമതായി, പരസ്യമായി ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയും. കുട്ടികളുടെ ന്യായമായ മറ്റ് ഡിമാന്റുകളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും വ
