ബാർ കോഴ കേസിൽ തുടരന്വേഷണം വേണമെന്ന് വിഎസ്
തിരുവനന്തപുരം: കെ.എം.മാണിക്കെതിരായ ബാർ കോഴ കേസിൽ തുടരന്വേഷണം വേണമെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദൻ. മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നും വിഎസ് ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് വിഎസ് നിലപാട് അറിയിച്ചത്.
വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. അതിനാൽ കോടതി മേൽനോട്ടത്തിൽ തുടരന്വേഷണം വേണമെന്നും തടസ്സ ഹർജിയിൽ വി എസ് ആവശ്യപ്പെട്ടു. അതേസമയം കേസിൽ കക്ഷി ചേർന്നിട്ടുള്ള മുൻ എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ നിലപാട് അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ബാർകോഴ കേസിൽ വിജിലൻസ് കോടതിയിൽ വാദം തുടരുകയാണ്.
