തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു വി.എസ്. അച്യുതാനന്ദന്റെ കത്ത്. കോടതിയില്‍ മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേയാണു കത്ത്.

ഹൈക്കോടതി മീഡിയ റൂം അടച്ചിട്ടിരിക്കുകയാണെന്നു കത്തില്‍ വി.എസ്. ചൂണ്ടിക്കാട്ടുന്നു. ഈ നടപടി തുറന്ന കോടതിയെന്ന ഭരണഘടനാ സങ്കല്‍പ്പത്തിനു വിരുദ്ധമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം അഭിഭാഷകര്‍ തടയുകയാണെന്നും വി.എസ്. കത്തില്‍ പറയുന്നു.