തിരുവനന്തപുരം: അഡ്വ എം.കെ.ദാമോദരന്റെ ആരോപണങ്ങൾ ജനം പുച്ഛിച്ച് തള്ളുമെന് വി എസ് അച്യുതാനന്ദന്‍. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് ദാമോദരന്റെ പ്രതികരണമെന്നും വി എസ് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകസ്ഥാനത്തുനിന്ന് തന്നെ നീക്കാന്‍ ഉന്നതതല ഗൂഡാലോചന നടന്നുവെന്ന എം.കെ.ദാമോദരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വി എസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കോടതിയെ സമീപച്ചതിനെത്തുടര്‍ന്നാണ് ദാമോദരന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാനില്ലെന്ന നിലപാട് വ്യക്തമാക്കേണ്ടിവന്നതെന്നും വി എസ് പറഞ്ഞു. ഗവ.പ്ലീഡര്‍ സ്ഥാനത്തു നിന്ന് മാറ്റിയ സുശീല ഭട്ട് നല്ല അഭിഭാഷകയാണെന്നും വി എസ് പറഞ്ഞു. സർക്കാർ നിലപാടുകൾക്കൊപ്പം നിന്ന അഭിഭാഷകയായിരുന്നു സുശീല ഭട്ട്. സുശീല ഭട്ടിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചുവെന്നും വി എസ് സ്ഥീരീകരിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ പ്രചാരണം ആരംഭിച്ചതെന്ന് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എം.കെ.ദാമോദരന്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും സംഘടിതമായി തനിക്കെതിരെയുളള പ്രചാരണങ്ങള്‍ ആരംഭിച്ചുവെന്നും വി എസിന്റെ പേര് പറയാതെ ദാമോദരന്‍ പറഞ്ഞിരുന്നു.

തനിക്കെതിരെ ഉന്നതതല ഗൂഡാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍