തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കാണ്ടാമൃഗത്തെക്കാള്‍ ചര്‍മ്മശക്തിയാണെന്ന് പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയുടെ പിന്‍കാല സല്യൂട്ട് എന്ന പേരില്‍ വെബ് പേജിലൂടെയാണ് വിഎസിന്റെ വിമര്‍ശനം. താന്‍ വെബ് പേജ് തുടങ്ങിയതിനെ പരിഹസിച്ച മുഖ്യമന്ത്രി ഇന്‍ഫോപാര്‍ക്ക് ആക്രിവിലക്ക് സ്മാര്‍ട്ട് സിറ്റിക്ക് വില്‍ക്കാന്‍ ശ്രമിച്ചയാളാണെന്ന് വിഎസ് കുറ്റപ്പെടുത്തി.

മറ്റെല്ലാമെന്ന പോലെ ഐടിയും ഉമ്മന്‍ചാണ്ടിക്ക് വില്പനച്ചരക്കാണ്. തെറ്റുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകു്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് സിറ്റിയില്‍ തട്ടുകടകളും ബാര്‍ബര്‍ ഷാപ്പുകളും മാത്രമാണെന്ന് ഇതുവരെ വന്നതെന്നും വിഎസ് പരിഹസിച്ചു. ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടത് സര്‍ക്കാറാണെന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും വിഎസ് പറഞ്ഞു.