വിടുവായത്തവും തമ്മിലടിയും നിര്‍ത്തി കോണ്‍ഗ്രസ്‌ നേതാക്കള്‍ രാഷ്‌ട്രീയം പറയാനും പ്രവര്‍ത്തിക്കാനും തയ്യാറാവണമെന്ന് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുശിനിക്കാര്‍, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ ചില മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്നും ബല്‍റാം തന്റെ ഫേ ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നിലവാരമില്ലാത്ത വാക്‌പ്പോരിന്‌ ശേഷം ഇപ്പോള്‍ യഥാര്‍ത്ഥ തെരുവുയുദ്ധത്തിലേക്കും കാര്യങ്ങള്‍ അധഃപതിക്കുമ്പോള്‍ മുറിവേല്‍ക്കപ്പെടുന്നത്‌ ആയിരക്കണക്കിന്‌ പ്രവര്‍ത്തകരുടെ മനോവീര്യമാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.