കോഴിക്കോട്: കുടുംബശ്രീ അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്ററുടെ അശ്ലീല സന്ദേശം. അധ്യാപകന്‍ കൂടിയായ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ക്കെതിരെ കുടുംബശ്രീ, സംസ്ഥാന മിഷന് പരാതി നല്‍കി. കുട്ടികളുടെ ലൈംഗികത ആവശ്യപ്പെട്ടുള്ള സന്ദേശമാണ് വാട്‌സാപ്പിലെത്തിയത്.

ഉത്പന്നങ്ങള്‍ പരസ്പരം പരിചയപ്പെടുത്തുന്നതിനും വിപണി കണ്ടെത്തുന്നതിനുമാണ് കോഴിക്കോട്ടെ കുടുംബശ്രീ അംഗങ്ങള്‍ ഹോം ഷോപ്പ് എന്ന വാട്‌സ് അപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഇരുനൂറോളം സ്ത്രീകള്‍ അംഗങ്ങളായ ഗ്രൂപ്പിലേക്ക് വന്ന ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്ററുടെ സന്ദേശം കണ്ട് ഏവരും ഞെട്ടി. 17-18 വയസുള്ള കുട്ടികളുടെ സെക്‌സ് അയക്കൂ പ്ലീസ് എന്ന സന്ദേശമാണ് അധ്യാപകന്‍ കൂടിയായ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മൊയ്തീന്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്കയച്ചത്. 

നേരത്തെ വന്നത് തെറ്റായ സന്ദേശമാണെന്നും സുഹൃത്ത് അയച്ചതാണെന്നുമുള്ള വിശദീകരണം തൊട്ട് പിന്നാലെ അയച്ചിട്ടുണ്ട്. എന്നാല്‍ അസിസ്റ്റന്‍ഡ് കോര്‍ഡിനേറ്ററുടെ ചെയ്തി പൊറുക്കാനാവില്ലെന്നാണ് വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ സ്ത്രീകളുടെ നിലപാട്. കുടുംബശ്രീ സംസ്ഥാന മിഷന് പരാതി നല്‍കിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

എന്നാല്‍ അശ്ലീല സന്ദേശം താനല്ല അയച്ചതെന്ന വിശദീകരണമാണ് ജില്ലാ അസിസന്റ് കോര്‍ഡിനേറ്റര്‍ കുടുംബശ്രീക്ക് നല്‍കിയിരിക്കുന്നത്.സംഭംവം കുടംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ കളക്ടറുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.