മലപ്പുറം: അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് പരാതിയുമായി മലപ്പുറം മമ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ആണ് പരാതി നല്‍കിയത്. ആലപ്പുഴ പുന്നമടക്കായലില്‍ വിനോദ സഞ്ചാരത്തിന് പോയപ്പോഴുള്ള ചിത്രങ്ങള്‍ മോശം രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. സൈബര്‍ സെല്ലിനാണ് റുഖിയ പരാതി നല്‍കിയത്.