വോട്ടിങ് യന്ത്രത്തോട് തന്നെ വിവി പാറ്റ് മെഷീനും ബന്ധിപ്പിച്ചിട്ടുണ്ടാവും. വോട്ട് ചെയ്ത ഉടന്‍ തന്നെ ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ടുചെയ്തതെന്ന് സൂചിപ്പിക്കുന്ന ചിഹ്നവും പേരും ഉള്‍പ്പെടുന്ന പ്രിന്റ് ഔട്ട് യന്ത്രത്തില്‍ നിന്ന് പുറത്തുവരും. ഏഴ് സെക്കന്റ് ഈ പ്രിന്റ് വോട്ടര്‍ക്ക് കാണാനാവും ശേഷം ഇത് യന്ത്രത്തില്‍ തന്നെ നിക്ഷേപിക്കപ്പെടും.

വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് രേഖപ്പെടുത്തിയതെന്ന് ഏതെങ്കിലും വോട്ടര്‍ പരാതിപ്പെട്ടാല്‍ വിവി പാറ്റ് മെഷീനില്‍ ഇത് പരിശോധിക്കാനാവും. തുടര്‍ന്ന് ഒരിക്കല്‍ കൂടി വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയും വോട്ട് ശരിയായി തന്നെയാണോ രേഖപ്പെടുത്തപ്പെട്ടതെന്ന് പരിശോധിക്കുകയും ചെയ്യു. ഇത് പരിശോധിച്ച ശേഷം തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ അപ്പോള്‍ തന്നെ അയാളെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കും. ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 1350ല്‍ താഴെ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ മാത്രമാണ് ഇപ്പോള്‍ വിവി പാറ്റ് സംവിധാനം പ്രായോഗികമാക്കാന്‍ കഴിയുന്നത്.

കാഴ്ച്ചവൈകല്യമുള്ളവര്‍ക്കായി ബ്രയില്‍ ബാലറ്റ് സമ്പ്രദായവും ഇത്തവണ ഏര്‍പ്പടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഭിന്നലിംഗക്കാര്‍ക്ക് ചരിത്രത്തിലാദ്യമായി വോട്ടവകാശം. സ്‌ത്രീസൗഹൃദ ബൂത്തുകള്, മാതൃക പോളിംഗ് സ്റ്റേഷനുകള്‍, ഇങ്ങനെ ഒരു പിടി പ്രത്യകതകളുമായാണ് കേരളം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങാനൊരുങ്ങുന്നത്.