കൊച്ചി: വൈറ്റില മേൽപ്പാലം നിർമ്മാണത്തിൽ സർക്കാരിനെ എതിർപ്പറിയിച്ച് ഇ.ശ്രീധരൻ. നിലവിലെ നിർമ്മാണം ഗതാഗത കരുക്കിന് പരിഹാരമാകില്ലെന്നും രൂപരേഖ മാറ്റാൻ പുതിയ നിർദ്ദേശം സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും  ഇ.ശ്രീധരൻ കൊച്ചിയിൽ 
പറഞ്ഞു.

കേരളത്തിലെ ഏറ്റവും തിരക്കേറി കവലയായ വൈറ്റിലയിൽ കൃത്യമായ പഠനങ്ങളില്ലാതെ മേൽപ്പാലം നിർമ്മിക്കുന്നത് അശാസ്ത്രീയമാണെന്ന് നിരവധി സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ ഉള്ള പ്ലാൻ ഗതാഗത കരുക്ക് രൂക്ഷമാക്കുകയേ ഉള്ളൂവെന്നായിരുന്നു വിമർശനങ്ങൾ. അത് അത് വകവെക്കാതെ നിർമ്മാണ പ്രവൃത്തിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോകുകയാണ് ഈ സാഹചര്യത്തിലാണ്  മെട്രോമാൻ ഇ ശ്രീധരനും സർക്കാർ തീരുമാനത്തിൽ എതിർപ്പറിയിച്ച് രംഗത്ത് വരുന്നത്.

നിലവിലുള്ള പ്ലാന്‍ അനുസരിച്ച് വൈറ്റില റെയിൽവെ മേൽപ്പാലത്തിന് സമീപത്ത് നിന്ന് തുടങ്ങിജംഗ്ഷൻ പിന്നിട്ട് ശിവ സുബ്രഹമണ്യ ക്ഷേത്രത്തിന് സമീപം അവസാനിക്കുന്ന തരത്തിൽ ആണ് മേൽപ്പാലം രൂപ കൽപ്പന ചെയ്തത്. അപ്രോച്ച് റേോഡ് അടക്കം 700 മീറ്റർ ആണ് ആകെ നീളം. രണ്ട് വശത്തും ഗതാഗതം സാധ്യമാകുന്ന രീതിയിൽ ആറ് വരിയോട് കൂടിയ പാലങ്ങളാണ് നിർമ്മിക്കുക.

87 കോടി രൂപ സംസ്ഥാന സർക്കാര്‍ ഇതിനായി മാറ്റിവെച്ചു. എന്നാൽ മേൽപ്പാലം  താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമെ ഉപകരിക്കൂവെന്നും തന്‍റെ നിർദ്ദേശങ്ങൾ സർക്കാറിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു കേന്ദ്ര സർക്കാർ നിർമ്മിക്കേണ്ട പാലം സംസ്ഥാനം ഏറ്റെടുത്ത് ചെയ്യുന്നതിലും തനിക്ക് യോചിപ്പില്ലെന്ന് ഇ ശ്രീധരൻ വവ്യക്തമാക്കുന്നു.ഏതായാലും മെട്രോമാൻ അനുഭവങ്ങളിൽ നിന്നും മുന്നോട്ടു  വെച്ച് നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.