കണ്ണൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപം പയ്യന്നൂര്‍ കോ. അര്‍ബന്‍ സോസിറ്റിയുടെ കംപ്യൂട്ടറിലാണ് വാനാ ക്രൈ ഹാക്ക് ചെയ്തതായി കണ്ടത്. 300 ഡോളര്‍ ആണ് ഫയല്‍ നശിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെടുന്നത്. രേഖകള്‍ ബാക്അപ് എടുത്തതിനാല്‍ സുരക്ഷിതമെന്ന് അധികൃതര്‍.
ലോകത്ത് നിരവധി കന്പ്യൂട്ടറുകള്‍ തകറാറിലാക്കിയ സൈബര്‍ ആക്രമണം കേരളത്തിലും വ്യാപകമാവുകയാണ്. വയനാട്ടിലും പത്തനംതിട്ടയിലും കൊല്ലത്തും തൃശ്ശൂരിലും കംപ്യൂട്ടറുകള്‍ ആക്രമിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ 'വാനാ ക്രൈ' എന്ന വൈറസിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കണ്ണൂരാണ്.
