ഈ ന്യൂനമർദ്ദം ഇന്ന് രാത്രി മുതൽ ശക്തി  പ്രാപിക്കും

ദില്ലി: അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിന് പടിഞ്ഞാറ് വശം ഒരു ന്യൂനമർദ്ദം ശക്തിപ്പെട്ട് വരുന്നതായി കാലാവസ്ഥാ വിദ​ഗ്ദ്ധർ അറിയിച്ചു. സാഗർ ചുഴലിക്കാറ്റിന് ശേഷം പുതുതായി രൂപം കൊള്ളുന്ന ഈ ന്യൂനമർദ്ദം ഇന്ന് രാത്രി മുതൽ ശക്തി പ്രാപിക്കുകയും വരും ദിവസങ്ങളിൽ ഒമാൻ തീരത്തിനടുത്തേക്ക് മുന്നേറുകയും ചെയ്യും എന്നാണ് പ്രവചനം. 

ഇൗ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന് പരിസരത്തും ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തേക്കും മത്സ്യബന്ധനത്തിന് പോകരുത്. നാളെ വൈകുന്നേരം വരെ മത്സ്യത്തൊഴിലാളികൾ ഇക്കാര്യത്തിൽ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.