ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരാമെന്നതിനാൽ പമ്പാ നദിയിൽ കുളിക്കുന്നത് ജാഗ്രതയോടെ വേണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ശബരിമല തീർത്ഥാടകർക്ക് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദ്ദേശം. മിഥുനമാസ പൂജക്കായി എത്തുന്ന ഭക്തർ ശബരിമലയിലേക്ക് ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും തുറന്ന വാഹനങ്ങളിലും വരുന്നത് ഒഴിവാക്കണം. മരങ്ങളുടെ ചുവട്ടിലും മലഞ്ചെരുവുകളിലും വിശ്രമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരാമെന്നതിനാൽ പമ്പാ നദിയിൽ കുളിക്കുന്നത് ജാഗ്രതയോടെ വേണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.