തിരുവനന്തപുരം: കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. 2.5 മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. സമുദ്ര വിവരകേന്ദ്രം അറിയിച്ചതാണിത്. അതിനിടെ ഓഖിയില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഓഖിയില്‍ മരിച്ചവരുടെ എണ്ണം 70 ആയി.