ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു. ആന്ധ്രയിലും തമിഴ്‌നാട്ടിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

അതേസമയം ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരുടെ എണ്ണം സര്‍ക്കാര്‍ പറയുന്നതിലും ഇരട്ടിയെന്നെ് ലത്തീന്‍സഭ ആരോപിച്ചു. ഇന്ന് മാത്രം നടത്തിയ തെരച്ചിലില്‍ 15 പേരെയാണ് കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. ആലപ്പുഴ പുറങ്കടലില്‍നിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് ഒരു മൃതദേഹം കണ്ടെടുത്തത്. രണ്ട് മൃതദേഹങ്ങള്‍ തീരസേനയും കണ്ടെടുത്തു.