സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാന്‍ ഉച്ചകോടിയ്ക്കായി ഫിലിപ്പെന്‍സിലെ മനിലയിലെത്തിയ നരേന്ദ്ര മോഡി ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇത്തവണ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡും പ്രധാനമന്ത്രി മോദിയും ഒരുമിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്. 

മറ്റൊരു നേതാവിനോട് സംസാരിച്ചിരിക്കുന്നതിനിടെ മോദിയുടെ പിന്നിലൂടെ 'നൈസായി' കടന്നു പോകുന്ന ജസ്റ്റിന്‍ ട്രൂഡിന്റെ ഫോട്ടോ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡ് മോഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തുകയാണോ എന്ന് തോന്നിപ്പോകുന്ന ചിത്രം ട്വിറ്ററില്‍ വൈറലായി.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് വമ്പന്‍ ട്രോളുകളുണ്ടായിരുന്നെങ്കിലും ചില അക്കൗണ്ടുകള്‍ മോഡി അനുകൂലികള്‍ പൂട്ടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീന്‍ ഷോട്ടുകള്‍ മാത്രമാണ് നിലവിലുള്ളത്.