മുക്കാല്‍ സെന്‍റ് സ്ഥലത്ത് വീട് കെട്ടി താമസിക്കുന്ന ശിലുവമ്മയുടെ കുടുംബത്തിന് സ്വന്തമായി കക്കൂസുണ്ടായിരുന്നില്ല. എന്നും വൈകീട്ട് ഏഴുമണിയോടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കടല്‍ത്തീരത്താണ് പോയ്ക്കൊണ്ടിരുന്ന ശിലുവമ്മയെ ഇ്ഴിഞ്ഞ ആഗസ്ത് മാസം ദുരന്തം തേടിയെത്തി. കൂട്ടമായെത്തിയ തെരുവുനായ്ക്കൂട്ടം കടിച്ചു കീറി.
രക്ഷിക്കാനെത്തിയ മകന്‍ ശെല്‍വരാജിനെയും തെരുവുനായ്ക്കള്‍ ആക്രമിച്ചു.
പുല്ലുവിളയിലെ ഈ തീരം മാലിന്യ കേന്ദ്രമാണ്. പുല്ലുവിള പോലെ നമ്മുടെ തീരങ്ങളെല്ലാം മാലിന്യക്കൂമ്പാരമായിക്കഴിഞ്ഞു. തീരത്തോട് ചേര്‍ന്ന താമസിക്കുന്നവര്‍ക്ക് ഭൂമിയില്ലാത്തത് വലിയ പ്രശ്നം സൃഷ്ടിക്കുന്നു. അടുത്തടുത്ത് വീടുകളുള്ളതിനാല്‍ തീരദേശ വാസികളുടെ മാലിന്യവും കടല്‍ത്തീരത്ത് തന്നെ.
ജൈവമാലിന്യത്തിനൊപ്പം അറവുമാലിന്യവും നഗരമാലിന്യവും എല്ലാം പുറന്തള്ളുന്നത് ഇവിടെ തന്നെ. നമ്മുടെ തീരങ്ങളിലെല്ലാം പൂവ്വാറിലേത് പോലുള്ള ഇത്തരം കാഴ്ചകള്‍ കാണാം. ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വിഴിഞ്ഞം. ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായ ആലപ്പുഴ. നഗരമാലിന്യം പേറുന്ന കുഴലുകള്‍ നേരെ തുറന്ന് വച്ചിരിക്കുന്നത്. നഗരത്തോട് ചേര്‍ന്നുള്ള തീരദേശത്തെല്ലാം ഇതുപോലുള്ള മാലിന്യക്കുഴലുകള്‍ കാണാം പക്ഷേ ആരും ഒന്നും കണ്ടമട്ടില്ല.
