മത്സരത്തിന്റെ 20ാം മിനിറ്റിലാണ് കുടിഞ്ഞോയുടെ ഗോള്‍ പിറന്നത്.
മോസ്കോ: ബ്രസീല് മത്സരം സമനിലയില് അവസാനിച്ചെങ്കിലും ഒരു തകര്പ്പന് ഗോളിന് ലുഷ്കിനി സ്റ്റേഡിയം സാക്ഷിയായി. ബാഴ്സലോണ താരം കുടിഞ്ഞോയുടേത് തന്നെ. ഇടത് വിങ്ങില് നിന്ന് തൊടുത്ത മഴവില്ല് പോലെ ഒരു ഗോള്. മത്സരത്തിന്റെ 20ാം മിനിറ്റിലാണ് കുടിഞ്ഞോയുടെ ഗോള് പിറന്നത്.
നെയ്മറില് നിന്ന് പന്ത് വാങ്ങിയ മാഴ്സെലോ ബോക്സിലേക്ക് ക്രോസ് ചെയ്തു. എന്നാല് സ്വിസ് പ്രതിരോധതാരം കുത്തിയകറ്റിയെങ്കിലും പന്ത് കുടിഞ്ഞോയുടെ കാലില്. സ്വിസ് ഗോള് കീപ്പറെ മുഴുനീളെ ചാടിപ്പിച്ച് പന്ത് പോസ്റ്റില് തട്ടി വലത് മൂലയിലേക്ക്. ഗോളിന്റെ വീഡിയോ കാണാം..
