നിത്യാഭ്യാസി ആനയെ എടുക്കും എന്നത്​ പഴംചൊല്ലെങ്കിൽ അഭ്യാസിയായ നായയാണ്​ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ താരം. സമാന്തരമായി സ്​ഥാപിച്ച അഴികൾക്കിടയിലൂടെ അമ്പരിപ്പിക്കുന്ന രീതിയിൽ അഭ്യാസിയെപോലെ ചാടികടക്കുന്ന നായയുടെ വീഡിയോ ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു. പതിനായിരങ്ങൾ ഇത്​ ഷെയർ ചെയ്യുകയും ചെയ്​തുകഴിഞ്ഞു. സത്​ റോജൻ എന്ന പേരിലുള്ളയാളാണ്​ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. സാധാരണ രീതിയിൽ ഒാടിവരുന്ന നായ അസാധാരണ രീതിയിൽ കീഴ്​മേൽ മറിഞ്ഞ്​ ഇടുങ്ങിയ അഴിക്കുള്ളിലൂടെ ചാടി അകത്ത്​ കടക്കുന്നതാണ്​ വീഡിയോ. ദൃശ്യം റോജനെ ആവേഷഭരിതനാക്കുകയും തുടർന്ന്​ പങ്കുവെക്കുകയുമായിരുന്നു. 1.2 ലക്ഷം റിട്വീറ്റുകളും രണ്ട്​ ​ലക്ഷം ലൈക്കുകളും ഇതിനകം വീഡിയോക്ക്​ ലഭിച്ചിട്ടുണ്ട്​.

വീഡിയോ കാണാം