കാണാം വൈറലായ വീഡിയോ

കിംബര്‍‌ലി: സ്രാവിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍‍. പെർത്ത് സ്വദേശി മെലിസ ബ്രൈനിംങ്ങാണ് (34) സ്രാവിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. തീറ്റ കൊടുക്കുന്നതിനിടെ മെലിസയുടെ കൈവിരൽ സ്രാവ് കടിച്ച് വെള്ളത്തിലേക്ക് വലിക്കുകയായിരുന്നു. വെള്ളത്തിലേക്ക് വീണ യുവതിയെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ തക്ക സമയത്ത് രക്ഷിച്ചതിനാൽ വലിയ അപകടം ഒഴിവായി. 

ഓസ്ട്രേലിയയിലെ കിംബർലിലാണ് സംഭവം. വിനോദത്തിനായി കിംബർലിയിൽ എത്തിയതായിരുന്നു സംഘം. കുറച്ച് സ്രാവുകൾ മെലിസയും സംഘവും സഞ്ചരിച്ച ബോട്ടിനടുത്തേക്ക് വന്നു. സ്രാവിനെ കണ്ട് കൗതുകം തോന്നിയ മെലിസ അതിന് തീറ്റ കൊടുക്കാൻ തുടങ്ങി. എന്നാൽ ഇതിനിടയിൽ കൂട്ടത്തിലെ ഒരു സ്രാവ് മെലിസയെ വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു. 

മെലിസയെ സ്രാവ് വെള്ളത്തിലേക്ക് വലിച്ചിടുന്ന വീഡിയോ സുഹൃത്തുക്കൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഏതായാലും സ്രാവിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയുടെ വീഡിയോ ഏറെ അമ്പരപ്പോടെയാണ് ആളുകൾ കാണുന്നത്.