തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളത്തിന് വിലകുറയ്ക്കാനൊരുങ്ങി കുപ്പിവെള്ള നിർമാതാക്കൾ. ഒരു ലിറ്റർ കുപ്പിവെള്ളത്തിന്‍റെ വില 20 രൂപയിൽ നിന്ന് പകുതിയാക്കി കുറയ്ക്കാനാണ് നീക്കം. കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷന്‍റെ കൊച്ചിയിൽചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.

നിലവിൽ കുപ്പിവെള്ളത്തിന്‍റെ വിലയിൽ വലിയൊരു ശതമാനം വിതരണക്കാരുടെയും ചില്ലറ വിൽപ്പനക്കാരുടെയും കമ്മീഷനാണ്. ഇടനിലക്കാരുടെ കമ്മീഷൻ കുറയ്ക്കുന്നതിനൊപ്പം സർക്കാരിൽ നിന്ന് നികുതി ഇളവ് കിട്ടുമോ എന്നാണ് കുപ്പിവെള്ള നിർമാതാക്കൾ തേടുന്നത്. സർക്കാരുമായി ചർച്ച നടത്തിയതിന് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുമെന്ന് കുപ്പിവെള്ള നിർമാക്കളുടെ സംഘടന അറിയിച്ചു.