കാണക്കാരി സ്വദേശി സി.എസ് ഷാബുവാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. മറ്റൊരു ടാങ്കറിന്റെ ഉടമ കാണക്കാരി സ്വദേശി ജോണ്‍സണും ഡ്രൈവര്‍ മണിയുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
നാലായിരം ലിറ്ററിന് പ്രതികള്‍ ഈടാക്കുന്ന വിലയ്ക്ക് ഷാബു ആറായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. വെമ്പള്ളിയിലെ ഒരു വീട്ടില്‍ വെള്ളമെടുക്കാനെത്തിയ ഷാബുവിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് കല്ലുകൊണ്ടിടിച്ചെന്നാണ് മൊഴി. പരുക്കേറ്റ ഷാബു ലോറിയോടിച്ചു പോകവെ കുഴഞ്ഞു വീഴുകയായിരുന്നു
ഷാബുവിന്റെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത് .പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതികള്‍ക്കെതിരെ നാട്ടുകാരില്‍ ചിലര്‍ രോഷം പ്രകടിപ്പിച്ചു.
