വേനല്‍ക്കാലത്ത് മലയാളി ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍ ശരീരത്തിലെ ജലാശം നിലനിര്‍ത്താന്‍ ചൂടുകാലത്ത് തണ്ണിമത്തന്‍ നല്ലതാണ്

വേനല്‍ക്കാലത്ത് മലയാളി ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. ശരീരത്തിലെ ജലാശം നിലനിര്‍ത്താന്‍ ചൂടുകാലത്ത് തണ്ണിമത്തന്‍ നല്ലതാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് തണ്ണിമത്തന്‍ പ്രധാനമായും കേരളത്തില്‍ എത്തുന്നത്. നമ്മുക്ക് ലഭിക്കുന്ന തണ്ണിമത്തന്‍ എല്ലാം ശുദ്ധമാണോ. ഇതാ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു വീട്ടമ്മയുടെ വീഡിയോ.

കടുംപച്ച നിറത്തിലുള്ള തണ്ണിമത്തന്‍ കണ്ടിട്ടാണു വീട്ടമ്മ അടുത്തുള്ള പച്ചക്കറിക്കടയില്‍ നിന്നും തണ്ണിമത്തന്‍ വാങ്ങിയത്. പിന്നീട് ഈ തണ്ണിമത്തന്‍ എടുത്ത് ഫ്രിഡ്ജില്‍ വച്ചു. എന്നാല്‍ പിന്നീട് ഇത് പുറത്തെടുത്ത ആ വീട്ടമ്മ ശരിക്കും അമ്പരന്നു. പച്ചനിറം ആകെ ഇളകി പോയിരിക്കുന്നു. സ്‌പ്രേ പെയ്ന്റ് അടിച്ചു പച്ചപ്പു കൂട്ടിയതാണ് എന്നാണ് ഇവര്‍ പറയുന്നത്. ആയിരക്കണക്കിന് ഷെയറാണ് ഈ വീഡിയോയ്ക്ക് മലയാളികള്‍ക്കിടയില്‍ കിട്ടുന്നത്.