പുതുവത്സര ആഘോഷങ്ങളില്‍ ലഹരി നിറക്കാൻ തലസ്ഥാനത്ത് സ്മോക്ക് പാർട്ടികളൊരുങ്ങുന്നു. സ്നൂക്കർ ക്ലബുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസംനടത്തിയ പരിശോധനയിലാണ്, വാട്സാപ്പ് ഗ്രൂപ്പുകൾ വഴി സംഘടിപ്പിക്കുന്ന ലഹരി പാർട്ടികളെ കുറിച്ച് എക്സൈസിന് വിവരം കിട്ടിയത്.
ചില ക്ലബുകളിലും രഹസ്യ സ്ഥലങ്ങളിലും ഡിജെ പാർട്ടികള്‍ സംഘടിപ്പിച്ച് ഇതിൻറെ മറവില്‍ ലഹരി വിൽപ്പനക്കാണ് നീക്കം. മുൻ കൂട്ടി ബുക്ക് ചെയ്യാൻ ഏജൻരുമാർ വാട്സ് ആപ്പ് ഗ്രൂപ്പുകളും നടത്തുന്നുണ്ട്. പാർട്ടികളിൽ ഒഴുക്കാൻ കഞ്ചാവും ലഹരിവസ്തുക്കളും തലസ്ഥാനത്തെത്തികയിട്ടുണ്ടെന്ന് വിവരം എക്സൈസിന് ലഭിച്ചു. അടുത്ത സമയങ്ങളിൽ തിരുവനന്തപുരം ജില്ലിയില്‍ ലഹരി വിൽപ്പനക്കാർ സംഘടിപ്പിച്ച പാർട്ടിയുടെ ദൃശ്യങ്ങള്‍ എക്സൈസിന് ലഭിക്കുകയും ചെയ്തു. ഇതിൻറെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കേശവദാസപുരത്തെ സ്നൂക്കർ ക്ലബിൽ റെയ്ഡ് നടന്നത്. പുതുവസ്രത്തിന് ആകർഷമായ ഓഫറുകള്‍ വച്ചാണ് യുവാക്കളെയും വിദ്യാർത്ഥികളെയുമെലം്ലാം ക്ലബുകള്‍ ആകർഷിച്ചിരുന്നത്. കളികളുടെ മറവിൽ പക്ഷെ ലഹരി വിൽപ്പനയായിരുന്ന നടന്നിരുന്നത്. മാലി സ്വദേശികളും ഇവിടെ എത്തിയിരുന്നു.
സൂപ്പർ- പ്രവീണ്‍. എക്സൈസ് ഇൻസ്പെക്ടർ
ക്ലബുടമായയ പ്രവീണിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും എക്സൈസ് പിടികൂടി. തലസ്ഥാനത്ത് കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 61 കിലോ കഞ്ചാവ് പിടികൂടിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രപാൽ പറഞ്ഞു. ലഹരിക്കുപയോഗിക്കുന്ന ഗുളികളും ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. പുതുവസ്രപാട്ടികള്‍ക്കായി കൊണ്ടുവന്നുവെന്നണ് പിടിയിലായവരുടെ മൊഴി, ലഹരിപാട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാൽ പൊതുജനങ്ങള്‍ വിവരം കൈമാറണമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
