മാനന്തവാടി: വീടിന്‍റെ വാതില്‍ ചവിട്ടിത്തുറന്ന് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വയനാട് മാനന്തവാടിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറാം മൈല്‍ സ്വദേശിയായ യുവാവിനെയാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. 

വീട്ടുകാര്‍ പണിക്ക് പോയ സമയത്ത് ബാലിക ഒറ്റക്കായിരിക്കെ എത്തിയ ഇയാള്‍ വാതില്‍ പൊളിച്ച് അകത്ത് കടന്ന് എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. എസ്.ഐയുടെ നേതൃത്വത്തില്‍ സമീപ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഇയാള്‍ മുന്‍പും പീഡനക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.