കല്‍പ്പറ്റ: വയനാട് യത്തിംഖാനയിലെ കൂട്ടബലാത്സംഗകേസില്‍ ഒന്നാം പ്രതി ജുലൈബിനെ തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ നല്‍കാന്‍ കോടതി തീരുമാനമായി. ബാക്കി അഞ്ചുപേരുടെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും. ഇതിനിടെ കുട്ടികളുടെ സഹപാഠി ഓര്‍ഫനേജ് കെട്ടിടത്തില്‍ നിന്നു വീണുമരിച്ച സംഭവത്തില്‍ സാമൂഹ്യനീതിവകുപ്പ് അന്വേഷണം തുടങ്ങി.

യംത്തിംഖാന കൂട്ട ബലാത്സംഗത്തില്‍ മോത്തം 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആറുകേസിലും കേസിലും മുട്ടില്‍ കുട്ടമംഗലം പിലാക്കാല്‍ ഹൗസില്‍ സജദാന്‍ ജുലൈബാണ് പ്രതി. ജുലൈബ് ഭീക്ഷണിപെടുത്തി ബലാത്സഗം ചെയ്യുകയും പിന്നീട് അതെ ദൃശ്യങ്ങളും ചിത്രങ്ങളും കാട്ടി പീഡിപ്പിച്ചുവെന്നു കുട്ടികളില്‍ ആറുപേര്‍ നേരത്തെ മോഴി നല്‍കിയരുന്നു ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡിലി‍ല്‍ കുട്ടികള്‍ പ്രതിയെ കാണിച്ചുകോടുക്കുയും ചെയ്തു.

 ഇയാളെ തെളിവെടുപ്പാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതി തീരുമാനമായിട്ടുണ്ട്. നാളെ മാത്രമെ വൈത്തിരി സബ്ജെയിലില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ബാക്കിയുള്ള പ്രതികളായ കുട്ടമംഗലം നൈയ്യന്‍ വീട്ടില്‍ അസ്ഹര്‍ നെല്ലിക്കല്‍ വീട്ടില്‍ എന്‍ മുസ്ഥഫ ആരീക്കല്‍ വീട്ടില്‍ എ ജുമൈദ് ഓണാട്ട് മുഹമ്മദ് റാഫി ബലാല്‍സംഘം നടന്ന ഹോട്ടലുടമ നാസര്‍ എന്നിവരുടെ കാര്യത്തില്‍ നാളെ തീരുമാനമാകും.

വയനാട് കല്‍പറ്റ പ്രത്യേക പോക്സോ കോടതിയാണ് പോലീസിന്‍റെ അപേക്ഷ പരിഗണിക്കുന്നത്. ഇതിനിടെ യംത്തിംഖാനയില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച സജ്നയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സാമൂഹ്യനീതിവകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കാണ് അന്വേഷണചുമതല.

കുട്ടിയുടെ സഹപാഠികളും കൂട്ടബലാത്സംഗത്തിന് ഇരകളുമായ പെണ്‍കുട്ടികളോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ബാക്കിയുള്ള ഓര്‍ഫനേജില്‍ കഴിയുന്ന മുഴുവന്‍ കുട്ടികളെയും കൗണ്‍സിലിംഗ് നടത്താനാണ് ജില്ലാ ശിശുസംരക്ഷണവകുപ്പ് ആലോചിക്കുന്നത്. ഇതിനിടെ കേസില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനോരുങ്ങുകയാണ് സജ്നയുടെ അമ്മയും മറ്റ് ബന്ധുക്കളും.