വയനാട്: വയനാട്ടില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ ആശുപത്രിയിലും ദത്തുനല്‍കല്‍ കേന്ദ്രത്തിലും പ്രായം തെറ്റായി നല്‍കി. പെണ്‍കുട്ടിക്ക് 19 വയസ്സാണെന്ന് തെളിയിക്കുന്ന രേഖയും രക്ഷിതാക്കള്‍ ഹാജരാക്കിയെന്ന് ദത്തെടുക്കല്‍ കേന്ദ്രം അധികൃതര്‍ അിയിച്ചതായി ശിശുക്ഷേമ സമിതി വയനാട് ജില്ലയുടെ ചുമതല വഹിക്കുന്ന അഡ്വക്കറ്റ് ശ്രീലാ മേനോന്‍ പറഞ്ഞു

ദത്തുനല്‍കല്‍ കേന്ദ്രത്തില്‍ കുട്ടിയെ ഏല്‍പിക്കുമ്പോള്‍ അമ്മയ്ക്ക് പത്തൊന്‍പത് വയസ്സായെന്ന് രക്ഷിതാക്കള്‍ പറഞ്ഞതായാണ് ദത്തുനല്‍കല്‍ കേന്ദ്രത്തിലെ അധികൃതര്‍ സിഡബ്ല്യുസിയെ അറിയിച്ചത്. സംഭവത്തില്‍ വിശദമായ അന്വഷണം നടത്താനാണ് സിഡബ്ല്യുസിയുടെ തീരുമാനം,

ദത്തുനല്‍കല്‍ കേന്ദ്രം അധികൃതരുടെ കൂടി അറിവോടെയാണോ കുട്ടിയുടെ യഥാര്‍ത്ഥ പ്രായം മറച്ച് വെച്ചതെന്ന് അന്വേഷിക്കും. അതിനിടെ കുട്ടിയെ ഹാജരാക്കി 60 ദിവസം കഴിഞ്ഞതിനാല്‍ ദത്തൂനല്‍കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് നിര്‍ത്തിവെക്കാന്‍ സിഡബ്യുസി ദത്തുനല്‍കല്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കും.