0.92 ഹെക്ടര്‍ സ്ഥലമാണ് വിട്ടുനല്‍കേണ്ടത്.
വയനാട്: താമരശേരി-വയനാട് ചുരം വീതികൂട്ടല് വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് ചുരംവളവുകള് വീതി കൂട്ടുന്നതിന് വനംവകുപ്പ് സ്ഥലം വിട്ടുനല്കാമെന്ന് ദേശീയപാത അഥോറിറ്റിക്ക് ഉറപ്പ് നല്കിയിരുന്നു. 0.92 ഹെക്ടര് സ്ഥലമാണ് വിട്ടുനല്കേണ്ടത്. സ്ഥലം വിട്ടുനല്കിയതായുള്ള ഉത്തരവ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തില് നിന്നും ദേശീയപാത അഥോറിറ്റിക്ക് ലഭിച്ചെങ്കിലും സംസ്ഥാന സര്ക്കാരില് നിന്ന് വനഭൂമി വിട്ടുനല്കാനുള്ള അനുമതി ഇതുവരെ ലഭിക്കാത്തതാണ് പ്രവൃത്തി നീണ്ടുപോകാനിടയാക്കുന്നത്. പി.ഡബ്ല്യൂ.ഡി, എന്.എച്ച് അധികൃതരുടെ വര്ഷങ്ങള് നീണ്ട നപടികളുടെ ഫലമായാണ് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുകൂല ഉത്തരവ് വന്നത്. സ്ഥലത്തിന്റെ വിലയായി എന്.എച്ച് അധികൃതര് 38 ലക്ഷം രൂപ വനംവകുപ്പിന് കൈമാറിയിരുന്നു. സ്റ്റേജ് ഒന്ന് പ്രകാരമാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പില് നിന്നും ഉത്തരവ് ലഭിച്ചത്. സ്റ്റേജ് രണ്ട് ഉത്തരവ് ലഭിക്കേണ്ടത് സംസ്ഥാന സര്ക്കാരില് നിന്നാണ്. ആവശ്യമായ രേഖകളെല്ലാം തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ഡി.എഫ്.ഒ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന സര്ക്കാരിന്റെ ഉത്തരവ് ലഭിക്കാതെ വനംവകുപ്പിന് മാത്രമായി ഇക്കാര്യത്തില് ഒന്നും ചെയ്യാനാകില്ലെന്നും ഓഫീസ് അറിയിച്ചു.
