
രണ്ടുവര്‍ഷം മുമ്പ് ഉത്തരേന്ത്യക്കാരില്‍ നിന്നുവാങ്ങി സര്‍ക്കാരിന് വലിയ സാമ്പത്തികനഷ്ടമുണ്ടായ പാടിച്ചിറയിലെ ഭൂമിയാണിത് മുമ്പു കണ്ടതിനെക്കാള്‍ വലിയ തട്ടിപ്പാണ് ഇവിടെ അരങ്ങേറികോണ്ടിരിക്കുന്നത്. ഇവിടെയുള്ള ആദിവാസി കുടുംബങ്ങള്‍ക്കും 36സെന്‍റ് സ്ഥലമുണ്ടെന്നാണ് കാണിക്കുന്ന പട്ടികവര്‍ഗ്ഗ വകുപ്പിന്‍റെ രേഖ.
ഇവര്‍ പാടിച്ചിറവില്ലേജില്‍ ഇതെ അളവിന് കരമടച്ച രസീത്. ഞങ്ങള് ഈ ഭൂമിയിലൂടെ ഒന്നു സംഞ്ചരിച്ചു അളവിന് ഭൂമിയുണ്ടോ എന്ന് സംശയം അളവുകാരനെ കോണ്ടുവന്ന് അളന്നുനോക്കി. 16 സെന്‍റിന്‍റെ കുറവ് 15 കുടുംബങ്ങള്‍ക്കും ഇങ്ങനെയെങ്കില്‍ ഏതാണ്ട് രണ്ടരഏക്കറിനടുത്ത് കുറവുണ്ടാകും.
ഇനി കോളനിയിലെ കുടിവള്ളപദ്ധതി അടക്കമുള്ള പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുനല‍്കിയ ഭൂമി രേഖ പ്രകാരമുള്ളത് 36 സെന്‍റ് അളന്നപ്പോഴോ വെറും പതിനഞ്ചുസെന്‍റുമാത്രം. അളന്നുകൊടുത്തത് വീടുപണിയാന്‍ കരാറെടുത്തയാള്‍ അപ്പോള്‍ താലൂക്ക് സര്‍വെയര്‍ എവിടെ..
ഇനി അളന്നു നല‍്കിയ കരാറുകാരന്‍റെ ലക്ഷ്യം കാണുക 3.5ലക്ഷത്തിന് കരാറുകാരന്‍ പണിത വീട് 350 സ്ക്വയര്‍ ഫീറ്റ് പോലുമില്ല.പണി തുടങ്ങി ഒന്നര വര്‍ഷമായിട്ടും തറ തേച്ചില്ല കക്കൂസുപോലും പണിതില്ല.
ർപടിഞ്ഞാറേത്തറയിലേക്കുപോയാല്‍ ബസ് സ്റ്റാന്റിനടുത്തുനിന്നും ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാലാണ് പണിയകോളനി. 15 സെന്‍റിലായി 15 വീടുകള്‍. കര്‍ളാടില്‍ ഇവര്‍ക്ക് ഭൂമി വാങ്ങിയെങ്കിലും ഇതുവരെ അളന്ന് ഇവരുടെ കൈവശമാക്കികോടുത്തിട്ടില്ല. ഇതിനായി കൈക്കൂലി ചോദിക്കുകയാണ് ഉദ്യോഗസ്ഥര്‍ ഇവരോട്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ട്രൈബല്‍വകുപ്പിന്‍റെ ഈ രേഖ പ്രകാരം ഇവരോക്കെ ഭൂമി കൈവശം വെക്കുന്നവരാണ്. കൈക്കൂലി ചതി ചോദ്യം ചെയ്താല്‍ ആട്ടിപുറത്താക്കല്‍ ഇങ്ങനെ പോകുന്നു വയനാട്ടിലെ ഉദ്യോഗസ്ഥരുടെയും മേലാളന്‍മാരുടെയുമോക്കെ ആദിവാസി സ്നേഹം. പണത്തോടുള്ള ആര്‍ത്തി മൂത്ത ഇവരോട് പോരാടാന്‍ കഴിയാത്ത ആദിവാസികളുടെ നിസഹയാത മാത്രം ബാക്കിയാകുന്നു.
