മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

കൊച്ചി: മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മലയാള സിനിമയിലെ ലൈംഗിക ചൂഷണം അടക്കമുളളവ തടയണമെന്നാവശ്യപ്പെട്ടാണ് നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയും കോടതിയെ സമീപിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർ‍ജി പരിഗണിക്കുക. സംസ്ഥാന സർക്കാരിനേയും താര സംഘടനയായ അമ്മയേയും എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ ആവശ്യമില്ലെന്ന് അമ്മ സെക്രട്ടറിയായ സിദ്ധിഖ് പറഞ്ഞതിന്‍റെ പിന്നാലെയാണ് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്.