ഒരു സാഹചര്യത്തിലും കേസിൽ നിന്ന് പിൻവാങ്ങില്ലെന്നും കന്യാസ്ത്രീയുടെ സഹോദരൻ 

ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസിലെ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയെന്ന് ബന്ധുക്കൾ പ്രതികരിച്ചു. കന്യാസ്ത്രീയുടെ രഹസ്യമൊഴി കൂടി എടുത്ത സാഹചര്യത്തിൽ ബിഷപ്പിനെതിരെ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കള്‍ പറഞ്ഞു. കന്യാസ്ത്രീയ്ക്ക് നീതി കിട്ടും വരെ കേസുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും കേസിൽ നിന്ന് പിൻവാങ്ങില്ലെന്നും കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞു.