ദില്ലി: തലമുറകളെ പ്രചോദിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പോലുള്ള 'മറ്റൊരു' നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ. ദേശീയ ഗാന്ധി മ്യൂസിയം മുന്‍ഡയറക്ടര്‍ വൈ.പി. ആനന്ദിന്റെ പുസ്തക പ്രകാശന വേദിയിലാണ് മന്ത്രിയുടെ പ്രസ്താവന. പുസ്തകം ഇന്നത്തെ കാലത്ത് ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രി മോദിയുടെ രൂപത്തില്‍ 'മറ്റൊരു' ഗാന്ധിജിയെ ലഭിച്ച നമ്മള്‍ ഭാഗ്യവാന്‍മാരാണ്. വലിയ പ്രചോദനമാണ് പ്രധാനമന്ത്രിയെന്നും മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ സംഭാവനകളെക്കുറിച്ച് സംസാരിച്ച മന്ത്രി മഹേഷ് ശര്‍മ, ഉപ്പു സത്യാഗ്രഹത്തിലൂടെ ഗാന്ധിജി തലമുറകളെയാണ് പ്രചോദിപ്പിച്ചതെന്നും പറഞ്ഞു. സമാനമായ പ്രവര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.